കണ്ണൂര്‍ കതിരൂരില്‍ പത്ത് വയസ്സുകാനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ അറസ്റ്റ് ചെയ്തു. കോട്ടയംപൊയില്‍ മൗവ്വേരി സ്വദേശി മുനീറിനെയാണ് കതിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രാസധ്യാപകനായ മുനീറിന്റെ നിരന്തര പീഡനത്തിനിരയായ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയതോടെ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ് നല്‍കിയതിലൂടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്‍ലൈന്‍ ഇടപെട്ട് കേസ് നല്‍കുകയും മുനീറിനെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു.