സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റിലായി.എറണാകുളം വടക്കന്‍ പറവൂരിലാണ് സംഭവം.
വടക്കന്‍ പറവൂര്‍ കിഴക്കുംപുറം സ്വദേശി ജിതിന്‍ കൃഷ്ണ,പട്ടണം കവല സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായി പറവൂര്‍ സിഐയുടെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നഗരത്തിലെ സ്കൂള്‍ പരിസരത്തും നിന്ന് ഇരുവരും പിടിയിലായത്. സ്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന ഇവര്‍ ഏറെനാളായി നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
