കോഴിക്കോട് കട്ടിപ്പാറയില്‍ തനിച്ചു താമസിക്കുന്ന യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കട്ടിപ്പാറ താഴ്‌വാരം പിലാക്കണ്ടി അനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രി ഒന്നരയോടെയാണ്, തനിച്ചു താമസിക്കുന്ന യുവതിയുടെ വീടിന്റെ പിന്‍വാതില്‍ ചവിട്ടി ചൊളിച്ച് അനീഷ് അകത്ത് കടന്നത്. ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ കയറി പിടിക്കുകയും വസ്‌ത്രങ്ങള്‍ വലിച്ച് കീറുകയും ചെയ്തു. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വെച്ചതോടെ തല പിടിച്ച് ചുമരില്‍ ഇടിച്ചു. വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് രക്ഷപ്പെട്ട് പുറത്തേക്കോടിയ യുവതി സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയെത്തിയെങ്കിലും അനീഷ് രക്ഷപ്പെട്ടിരുന്നു. യുവതിയുടെ ഒന്നരപ്പവന്റെ സ്വര്‍ണ്ണമാലയും നഷ്‌ടമായി. താമരശ്ശേരി എസ് ഐ. സായൂജ്, അഡീഷനല്‍ എസ്ഐ അബ്ദുസ്സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.