തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ചക്കേസിൽ ഒരാൾ പിടിയിൽ . തുമ്പ സ്വദേശി അനിയെയാണ് പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ ഇരുപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം . ബോംബ് കേസിലെ വാറണ്ട് പ്രതിയായ അനിയെ പിടികൂടാനുളള ശ്രമത്തിനിടെയാണ് കഴക്കൂട്ടം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മഹേഷിന് കുത്തേറ്റത് ,സംഭവത്തിനുശേഷം ഒളിവിൽ പോയ അനിയെ കാഞ്ഞിരംകുളം ഭാഗത്തു നിന്നാണ് പൊലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ കൊലപാതക ശ്രമമുൾപ്പെടെ നിരവധിക്കേസുകൾ നിലവിലുണ്ട്. കഴകൂട്ടം സൈബര്‍ സിറ്റി സബ് ഡിവിഷന്‍ പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ശ്രീ.എ.പ്രമോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്ക് കഴകൂട്ടം പോലീസ് ഇന്‍സ്പെക്ടര്‍ എസ്.അജയ്കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
