ഇടുക്കി: രാജാക്കാട് പോലീസിന് നേരെ കരുമുളക് സ്‌പ്രേ പ്രയോഗിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ കഞ്ചാവുമായി എക്‌സൈസ് പിടികൂടി. എന്‍.ആര്‍.സിറ്റി, ഗണപതി പറമ്പില്‍ സഞ്ജയ് (18)യാണ് ജാമ്യത്തിലിറങ്ങി മൂന്നാം ദിനം പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നും 25 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
കൗമാരക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. 

എന്‍.ആര്‍.സിറ്റി കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നെന്ന് വിവരത്തെത്തുടര്‍ന്നാണ്് എക്‌സൈസ് പരിശോധന നടത്തിയത്. പരിശോധനയില്‍ പിടിയിലായ മൂന്ന് കൗമാരപ്രായക്കാരെ കസ്റ്റഡിയില്‍ എടുത്ത് രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എ.ജി.പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എം.പി.പ്രമോദ്, കെ.ആര്‍.ബാലന്‍, പി.സി.റജി എന്നിവര്‍ പങ്കെടുത്തു.