തോക്ക് ചൂണ്ടി വീട്ടമ്മയെ ബലാൽസംഗം ചെയ്ത ഷാജി പിടിയില്‍ വിതുര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്

​തിരുവനന്തപുരം: വിതുരയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത ഷാജി പിടിയില്‍. വിതുര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പാണ് നിരവധി കേസുകളിൽ പ്രതികളായ ഷാജി വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയത്.

ഇയാളുടെ കൂട്ടാളി കബീറിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു പ്രാവശ്യം ഗുണ്ടാനിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഷാജി. ഷാജി കൈവശം വച്ചിരുന്ന നാടൻ തോക്ക് മറ്റൊരു സ്ത്രീയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഷാജിയുടെ വാടകവീട്ടിലെ താമസക്കാരിയായ വീട്ടമ്മയെ ഭർത്താവില്ലാത്ത സമയത്താണ് ഉപദ്രവിച്ചത്.