ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളി വൈദികൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിലായതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പള്ളിയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. അക്രമത്തിനിരയായ ഫാദർ ടോമി കളത്തൂർ മാത്യുവുമായി ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സംസാരിച്ചതായും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.കോഴിക്കോട് ആനക്കാംപൊയ്യിൽ സ്വദേശിയായ ഫാദർ ടോമി കളത്തൂർ മാത്യുവിന് ഇന്നലെയാണ് മെൽബണിലെ പള്ളിയിൽ വച്ച് കഴുത്തിൽ കുത്തേറ്റത്.