മലപ്പുറം: സിപിഎം എംഎല്‍എയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെയാണ് അറസ്റ്റ് വാറണ്ട്. ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍ അന്‍വറിനെ ഫെബ്രുവരി രണ്ടിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് മഞ്ചേരി സബ്‌കോടതിയുടെ ഉത്തരവ്.
നിലമ്പൂര്‍ സ്വദേശി പിവി ജോസഫിന്റെ പരാതിയിലാണ് നടപടി. കക്കാടം പൊയ്യിലുള്ള റിസോര്‍ട്ടിനായി ജോസഫിന്റെ പക്കല്‍ നിന്ന് ഭൂമി വാങ്ങി, പറഞ്ഞതിലും ഭൂമി കയ്യടക്കിയെന്നാണ് പരാതി. കരാറില്‍ പറഞ്ഞ പണം നല്‍കിയില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
