ശബരിമലയില്‍  നിന്ന് അറസ്റ്റിലായവരെ വാഹനം റാന്നി വഴി മലയോര മണിയാറിലെ പൊലീസ് ട്രെയിനിങ് ക്യാംപിലേക്കാണ് മാറ്റുന്നതെന്ന് സൂചന. പൊലീസ് ട്രെയിനിങ് നടക്കുന്ന ക്യാംപാണിത്. 

പമ്പ: ശബരിമലയില്‍ നിന്ന് അറസ്റ്റിലായവരെ റാന്നി വഴി മലയോര മണിയാറിലെ പൊലീസ് ട്രെയിനിങ് ക്യാംപിലേക്കാണ് മാറ്റുന്നതെന്ന് സൂചന. പൊലീസ് ട്രെയിനിങ് നടക്കുന്ന സായുധ സേനയുടെ ക്യാംപാണിത്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധം നടക്കുന്നതിനാല്‍ അതീവ സുരക്ഷാ മേഖലയായ ക്യാംപിലേക്ക് മാറ്റാനാണ് പൊലീസ് നീക്കമെന്നാണ് ലഭിക്കുന്ന വിവരം.

പത്തനംതിട്ട പമ്പ, റാന്നി മേഖലകളിലെ പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടേക്ക് അറസ്റ്റിലായവരെ കൊണ്ടുപോകുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന കണക്കു കൂട്ടലിലാണ് പൊലീസിന്‍റെ നടപടി.

അറസ്റ്റിലായവരെ കൊണ്ടുപോകുന്ന പൊലീസ് ബസിലും ബസിനൊപ്പവും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരവധി പൊലീസ് വാഹനങ്ങളിലായി കനത്ത സുരക്ഷാ വലയത്തിലാണ് പൊലീസ് അറസ്റ്റിലായവരെ കൊണ്ടുപോകുന്നത്. പത്തോളം പൊലീസ് വാഹനങ്ങളാണ് അറസ്റ്റിലായവരെ കൊണ്ടുപോകുന്ന വാഹനങ്ങളെ പിന്തുടരുന്നത്.