ദുബായ്: ആര്‍ട്ട് ദുബായ് പ്രദര്‍ശനം മദീനത്ത് ജുമേറയില്‍ ആരംഭിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികളാണ് ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. 43 രാജ്യങ്ങളില്‍ നിന്നായി 94 ഗാലറികളാണ് ആര്‍ട്ട് ദുബായില്‍ ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറിലധികം കലാകാരന്മാരുടെ സൃഷ്ടികളാണ് ഇവിടെ.
ദുബായിലെ മദീനത്ത് ജുമേറയിലാണ് ഈ പ്രദര്‍ശനം. ഇത് പതിനൊന്നാം വര്‍ഷമാണ് ആര്‍ട് ദുബായ് സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികള്‍ പൊതുജനങ്ങള്‍ക്ക് അടുത്തറിയാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രദര്‍ശനം കാണാനെത്തി.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളാണ് ഇവിടെയുള്ളത്. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ കലാകാരന്മാരുടെ ജീവിതവും കലയും വിശകലനം ചെയ്യുന്ന സിമ്പോസിയവും ഇതോടനുബന്ധിച്ച് നടക്കും. പാചകവും കലാപ്രവര്‍ത്തനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ദ റൂം-കുക്കിംഗ് ലിബര്‍ട്ടി എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ശനിയാഴ്ച വരെയാണ് ആര്‍ട് ദുബായ് പ്രദര്‍ശനവും അനുബന്ധ പരിപാടികളും
ഉണ്ടാവുക.
