ദില്ലി: 2ജി സ്പെക്ട്രം കേസില്‍ എ രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയ സിബിഐ കോടതിയുടെ വിധി കോൺഗ്രസിന് ക്ലീന്‍ ചിറ്റ് നൽകുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.

Add Asianetnews as a Preferred SourcegooglePreferred

ആദ്യം വരുന്നവർക്ക് ആദ്യം സ്പെക്ട്രം അനുവദിക്കാനുള്ള തീരുമാനം ചിലർക്ക് ആനുകൂല്യം നല്കാൻ വേണ്ടി കൊണ്ടുവന്നതാണ്..
ഇത് സുപ്രീ കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഖജനാവിന് നഷ്ടമുണ്ടാക്കുമെന്നും പുതിയ നയം കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. വിധി കോണ്ഗ്രസിന് സത്യസന്ധ്യതയ്ക്ക് കിട്ടിയ സർട്ടിഫിക്കറ്റ് പോലെ ആഘോഷിക്കുകയാണ്. വിധി സംബന്ധിച്ച് സിബിഐയും സര്‍ക്കാരും പഠിച്ച ശേഷം കൂടുതല്‍ നടപടികള്‍ തീരുമാനിക്കുമെന്നും ജെയ്റ്റ്ലി പറ‍ഞ്ഞു.