സ്ഥലംമാറ്റവും ചുമതലമാറ്റവും അടക്കമുള്ള നടപടികള്‍ സിബിഐയുടെ വിശ്വാസ്യത നിലനിർത്താനാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി.

ദില്ലി: സ്ഥലംമാറ്റവും ചുമതലമാറ്റവും അടക്കമുള്ള നടപടികള്‍ സിബിഐയുടെ വിശ്വാസ്യത നിലനിർത്താനാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‍ലി. സിബിഐയുടെ വിശ്വാസ്യത പ്രധാനമാണ്. ഡയറക്ടറും സ്പെഷ്യൽ ഡയറക്ടറും ആരോപണം നേരിടുന്നു. അവരെ മാറ്റി നിര്‍ത്തുകയാണ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ നൽകിയ ശുപാർശ പ്രകാരമാണ് നടപടിയെന്നും ജെയ്റ്റ്‍ലി പറ‍ഞ്ഞു.

രണ്ടു പേർക്കെതിരെയും സ്വതന്ത്രമായ അന്വേഷണം നടക്കണം. ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. രണ്ട് ഉദ്യോഗ്സ്ഥരുമായും ബന്ധമില്ലാത്ത ഉദ്യോഗസ്ഥരായിരിക്കും അന്വേഷണം നടത്തുക. അതേസമയം നടപടി ചോദ്യം ചെയ്ത് അലോക് വര്‍മ്മ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും.