കഴിഞ്ഞ ഒരു മാസമായി ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അരുൺ ജയ്റ്റ്‍ലി
ദില്ലി: അരുൺ ജയ്റ്റ്‍ലി വീണ്ടും ധനകാര്യ മന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് ധനമന്താലയത്തിന്‍റെ ചുമതല ജയ്റ്റ്‍ലിക്ക് നൽകിയത്. കഴിഞ്ഞ ഒരു മാസമായി ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു ജയ്റ്റ്‍ലി.
ഫെബ്രുവരി ഒന്നിന് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഈ ഭരണകാലയളവിലെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ചികിത്സാ ആവശ്യത്തിന് വിദേശത്തേക്ക് പോയത്.
അരുണ്‍ ജെയ്‍റ്റ്‍ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനാണ് ധനമന്ത്രാലയത്തിന്‍റെ ചുമതല നല്‍കിയത്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന കാബിനറ്റ് കമ്മിറ്റി യോഗത്തിലും അരുൺ ജയ്റ്റ്‍ലി പങ്കെടുത്തു.
