സമൂഹത്തിന് ഉപദ്രവകരമല്ലാത്ത ആചാരങ്ങൾ അവകാശത്തിൻറെ പരിധിയിൽ വരുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

ദില്ലി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും. മതാനുഷ്ഠാനങ്ങള്‍ മൗലികാവകാശമാണെന്നാണ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത്. ഒരു അവകാശത്തിന്‍റെ പേരിൽ മറ്റൊരു അവകാശത്തെ ഹനിക്കാനാവില്ല. സമൂഹത്തിന് ഉപദ്രവകരമല്ലാത്ത ആചാരങ്ങൾ അവകാശത്തിൻറെ പരിധിയിൽ വരുമെന്നും ജെയ്റ്റ്ലി പറഞ്ഞു.

കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്നായിരുന്നു അമിത് ഷാ ഇന്നലെ കണ്ണൂരില്‍ പറഞ്ഞത്. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചിരുന്നു. ഈ വിധി അംഗീകരിക്കാൻ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ് ഈ കോടതി വിധിയിലൂടെ. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞിരുന്നു.