ദില്ലി: പിഎന്‍ബി തട്ടിപ്പില്‍ കുറ്റംചെയ്തവരെ പിന്തുടര്‍ന്ന് പിടികൂടുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. ഓഡിറ്റര്‍മാര്‍ക്ക് സംഭവിച്ചത് വലിയ വീഴ്ചയാണ്. തെറ്റ് പറ്റിയത് എങ്ങനെയെന്ന് അവര്‍ ആത്മപരിശോധന നടത്തണമെന്നും ധനമന്ത്രി പറഞ്ഞു.
ബാങ്കിങ് മേഖലയിൽ ക്രമക്കേടുകൾ തടയാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും ജെയ്റ്റിലി കൂട്ടിച്ചേര്‍ത്തു. പഞ്ചാബ് നാഷനൽ ബാങ്കിൽ 11,000 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തി വ്യവസായി നീരവ് മോദി രാജ്യം വിട്ട സാഹചര്യത്തിലാണ് ജയ്റ്റ്ലിയുടെ പ്രസ്താവന.
