ദില്ലി: സുപ്രീം കോടതി വിധി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശ്വാസകരമാണെന്ന് അരുണാചല്‍ മുന്‍ മുഖ്യമന്ത്രി നബാം തൂക്കി പറഞ്ഞു.തരംതാണ രാഷ്ടീയത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കിയ ബിജെപിക്ക് ലഭിച്ച പ്രഹരവും മോദിക്കുള്ള പാഠവുമാണ് സുപ്രീം കോടതി വിധിയെന്ന് നബാംതൂക്കി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയുടേതെന്ന് അദ്ദേഹം പറഞ്ഞു. ഈ വിധി മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് ആശ്വാസകരമാണ്.ഇത് ജനാധിപത്യത്തിന്റെ വിജയമാണ്.
ജനങ്ങള്‍ തെരഞ്ഞെടുത്ത് കോണ്‍ഗ്രസ്സിനെയാണ്.വലിയ ഭൂരിപക്ഷമാണ് ജനങ്ങള്‍ നല്‍കിയത്.എന്നാല്‍ തരംതാണ രാഷ്ട്രീയത്തിലൂടെ ബിജെപി സര്‍ക്കാരിനെ താഴെ ഇറക്കി.ഇത് മോദിക്ക് പാഠമാണ്.
അരുണാചലില്‍ എത്തി എംഎല്‍എമാരുടെ യോഗം വിളിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
