പഞ്ചാബ് മുൻ മന്ത്രിക്കെതിരായ പരാമര്‍ശം; കെ‍ജ്‍രിവാൾ മാപ്പ് പറഞ്ഞു

First Published 15, Mar 2018, 10:27 PM IST
Arvind Kejriwal On Apology Spree To End Legal Mess
Highlights

അരുൺ ജെയ്‍റ്റ്‍ലിക്കെതിരായ  ആരോപണം അരവിന്ദ് കെജ്‍രിവാൾ പിൻവലിക്കുമോയെന്ന ചർച്ചയും സജീവമായി.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാൾ പഞ്ചാബ് മുൻ മന്ത്രി ബിക്രംജിത്ത് മജീദിയക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞു. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയ്ക്ക് പിന്നിൽ മജീദിയ ആണെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‍രിവാളിന്റെ പരാമർശം. ഇതിനെതിരെ മജീദിയ അമൃത്സർ കോടതിയിൽ അപകീർത്തി കേസ് നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോടതിയ്ക്ക് പുറത്ത് ഒത്തു തീർപ്പ് നടത്താൻ കെജ്‍രിവാൾ മാപ്പ് എഴുതി നൽകിയത്. ഇതോടെ ദില്ലി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയിൽ കേന്ദ്ര മന്ത്രി അരുൺ ജെയ്‍റ്റ്‍ലിക്ക് പങ്കുണ്ടെന്ന ആരോപണം അരവിന്ദ് കെജ്‍രിവാൾ പിൻവലിക്കുമോയെന്ന ചർച്ചയും സജീവമായി.
 

loader