ബിജെപിയുടെ അടിമയായാല്‍ ജീവിക്കാം, ഇല്ലെങ്കില്‍ അവര്‍ വകവരുത്തും: അരവിന്ദ് കെജ്രിവാള്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 6, Dec 2018, 9:58 PM IST
Arvind Kejriwal says that people opposing bjp will be murderd
Highlights

ബിജെപിയുടെ സന്ദേശം വളരെ വ്യക്തമാണ്. ഏത് മതത്തില്‍ നിന്നുള്ളവരാണെങ്കിലും ബിജെപിയുടെ അടിമയാകാന്‍ തയ്യാറായാല്‍ അവര്‍ക്ക് ജീവിക്കാന്‍  സാധിക്കും.

ദില്ലി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എതിര്‍ക്കുന്നവരെ ബിജെപി കൊലപ്പെടുത്തുമെന്നും പിന്തുണക്കുന്നവരെ മാത്രം ജീവിക്കാന്‍ അനുവദിക്കുമെന്നും കെജ്രിവാളിന്‍റെ ട്വീറ്റ്.

യോഗി ആദിത്യനാഥിനെ അപമാനിച്ചെന്നാരോപിച്ച് പഞ്ചാബ് മന്ത്രി നവജോത് സിംഗ് സിദ്ധുവിന്‍റെ തലയ്ക്ക് ഹിന്ദു യുവവാഹിനി ഒരു കോടി വിലയിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കെജ്രിവാളിന്‍റെ രൂക്ഷ വിമര്‍ശനം.

ബിജെപിയുടെ സന്ദേശം വളരെ വ്യക്തമാണ്. ഏത് മതത്തില്‍ നിന്നുള്ളവരാണെങ്കിലും ബിജെപിയുടെ അടിമയാകാന്‍ തയ്യാറായാല്‍ അവര്‍ക്ക് ജീവിക്കാന്‍  സാധിക്കുമെന്നും. എതിര്‍ക്കുന്നവരെ ബിജെപി വകവരുത്തുമെന്നും കെജ്രിവാള്‍ പറഞ്ഞു. 

loader