ദില്ലി: ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിരാഹാര സമരത്തിന് ഒരുങ്ങുന്നു. മാര്‍ച്ച് ഒന്നാം തീയതി മുതല്‍ കെജ്രിവാൾ നിരാഹാര സമരം തുടങ്ങും. ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അതിനായി മരിക്കാൻ പോലും തയ്യാറാണെന്നും കെജ്രിവാൾ പറഞ്ഞു.  

ദില്ലി പൊലീസിനേയും മുനിസിപ്പൽ കോർപ്പറേഷനേയും ദില്ലിയിലെ ജനങ്ങൾക്ക് തന്നെ നൽകണം. ഏഴ് പതിറ്റാണ്ടായി തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. 'അവസാനത്തെ യുദ്ധം' എന്ന പേരിൽ ഒരു ക്യാമ്പയിനും സമരത്തിന് മുന്നോടിയായി കെജ്രിവാൾ തുടക്കമിട്ടിട്ടുണ്ട്.