ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യാ സഹോദരനെതിരെ അഴിമതി ആരോപണം. ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൽ കെജരിവാളിന്‍റെ ഭാര്യാ സഹോദരന്‍ സുരേന്ദർ കുമാർ ബൻസാലിനെതിരെയാണ് ഡൽഹി പൊലീസ് അന്വേഷണം തുടങ്ങിയത്.
കൂടുതൽ ലാഭം നേടാൻ പൊതുമരാമത്ത് വകുപ്പിന് വ്യാജബില്ലുകളും അനുബന്ധരേഖകളും ബൻസാൽ സമർപ്പിച്ചുവെന്നാണ് കുറ്റം. വ്യാജ കമ്പനികളെ ഉപയോഗിച്ച് ഓവുചാൽ നിർമാണത്തിന് കരാർ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്. അരവിന്ദ് കെജ്രിവാൾ ഇതിന് സഹായിച്ചുവെന്നും സന്നദ്ധ സംഘടന ആരോപിക്കുന്നു. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും സംഘടന അറിയിച്ചു.
ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.
