ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജെന്ദര്‍ കുമാറിനെ സിബിഐ അറസ്റ്റ് ചെയ്‍തു. അധികാര ദുര്‍വിനിയോഗവും , അന്‍പത് കോടി രൂപയുടെ അഴിമതിയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ നടപടി.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദില്ലി സര്‍ക്കാരിന്‍റെ പ്രധാന ഓഫീസുകളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. സര്‍ക്കാരിന് നഷ്‌ടം വരുത്തി കരാറുകള്‍ സ്വന്തം കമ്പനിയായ എന്‍ഡവര്‍ സിസ്റ്റംസിന് നല്‍കി എന്നാണ് രാജെന്ദര്‍ കുമാറിനെതിരെയുള്ള പ്രധാന ആരോപണം.അറസ്റ്റിന് മുന്നോടിയായി നിരവധി തവണ രാജെന്ദര്‍ കുമാറിനെ സിബിഐ ചോദ്യം ചെയ്‍തിരുന്നു. കേസ് രാഷ്‌ട്രീയ പ്രേരിതമാണെനന്നും സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തരംതാണ രാഷ്‌ട്രീയം കളിക്കുകയാണെന്നും എഎപി ആരോപിച്ചു.