ദില്ലി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അരവിന്ദ് സിങ് ലൗലി വീണ്ടും കോണ്‍ഗ്രസിലേക്ക്. ദില്ലി കോണ്‍ഗ്രസ് മുന്‍ ചീഫ് ആയിരുന്ന അരവിന്ദ് സിങ് ലൗലി കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഷീല ദിക്ഷിത് സര്‍ക്കാരിലെ മുന്‍ മന്ത്രി കൂടിയായ ലൗലി സിങ് കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ക്ഷണത്തെ തുടര്‍ന്ന് ശനിയാഴ്ച അരവിന്ദ് സിങ് ലൗലി തിരിച്ച് കോണ്‍ഗ്രസിലേക്ക് എത്തുകയായിരുന്നു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന തീരുമാനം തെറ്റായി പോയി. ബിജെപിയെ കുറിച്ചുണ്ടായിരുന്ന തെറ്റുദ്ധാരണകളാണ് അത്തരത്തിലൊരു തീരുമാനം എടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നും ലൗലി മാധ്യമങ്ങളോട് പറഞ്ഞു.
അരുണാചല്‍ പ്രദേശത്തില്‍ ആയിരത്തോളം പേര്‍ ബിജെപിയില്‍ നിന്നും തിരിച്ചു കോണ്‍ഗ്രസിലേക്ക് വന്നതിന് പിന്നാലെയാണ് ഒരാള്‍ കൂടി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്.
