കൊച്ചി: കൊല്ലം പ്രസ്ക്ലബിന്‍റെ ആര്യാട് ഗോപി സ്മാരക ദൃശ്യ മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ജോഷി കുര്യന്. 10001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശനിയാഴ്ച കൊല്ലം പ്രസ്ക്ലബില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കും. ആൾക്കൂട്ട ആക്രമണ കേസുകളിലെ കാട്ടുനീതി എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം.

മുതിർന്ന മാധ്യാമപ്രവർത്തകരായ സണ്ണിക്കുട്ടി എബ്രഹാം, ടി ജി സുരേഷ് കുമാർ, ചലച്ചിത്ര സംവിധായകൻ ആർ ശരത്ത് എന്നിവരടങ്ങിയ ജഡ്ജിം​ഗ് കമ്മിറ്റിയാണ് അവാർഡ് നിർണ്ണയിച്ചത്. വിഷയത്തിന്റെ പുതുമയും അവതരണ മികവും  മനുഷ്യ സ്പർശവും കൊണ്ട് മികച്ച സാമൂഹിക പ്രതിബന്ധതയുള്ള അന്വേഷണാത്മക റിപ്പോർട്ടാണ് ജോഷി കുര്യന്റെ വാർത്താപരമ്പരയെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.