രത്തന്‍ ടാറ്റയും മാധുരി ദീക്ഷിതുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി
മുംബൈ: വ്യവസായി രത്തൻ ടാറ്റ, നടി മാധുരി ദീക്ഷിത് എന്നിവരുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മുംബൈയിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ തേടാനുള്ള ബിജെപി
പരിപാടിയായ സന്പർക്ക് ഫോർ സമർത്ഥന്റെ ഭാഗമായായിരുന്നു അമിത് ഷായുടെ സന്ദർശനം. സുഖമില്ലാത്തതിനാൽ ഇന്ന് അമിത് ഷായെ കാണാനായില്ലെന്നും അടുത്ത തവണ മുംബൈയിൽ എത്തുന്പോൾ കാണുമെന്നും ലതാ മങ്കേഷ്ക്കർ ട്വീറ്റ് ചെയ്തു.
