ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ അമ്മയുടെ നീക്കത്തെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു

നടിയെ ആക്രമിച്ച കേസില്‍ പൊലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ അമ്മയുടെ നീക്കത്തെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു. മരിക്കുന്നത് വരെ സിനിമാ തന്പുരാക്കന്‍മാര്‍ ശത്രുവാക്കി പുറത്തു നിര്‍ത്തിയ തിലകനോട് അമ്മ മാപ്പു പറയുമായിരിക്കുമെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. 

ദിലീപിനെ തിരിച്ചെടുക്കാനുള്ള ശ്രമത്തിനെതിരെ വിമണ്‍ ഇനി സിനിമ കളക്ടീവ് ശക്തമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ആഷിഖ് അബുവിന്‍റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്. മലയാള സിനിമയിലെ വനിതകള്‍ ചേര്‍ത്ത രൂപം കൊടുത്ത വിമണ്‍ ഇനി സിനിമാ കളക്ടീവിന്‍റെ മുന്‍നിരയിലുള്ളത് ആഷിഖ് അബുവിന്‍റെ ഭാര്യ റീമാ കല്ലിങ്കലാണ്. 

ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ?