ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് രാജിക്കത്ത് കൈമാറിയതെന്നാണ് സൂചന. അന്ന് തന്നെയായിരുന്നു അശുതോഷിന്റെയും രാജി. എന്നാൽ ഇരുവരുടെയും രാജി കെജ്രിവാൾ സ്വീകരിച്ചിട്ടില്ല.
ദില്ലി: ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കളിലൊരാളായ ആശിഷ് ഖേതനും പാർട്ടി വിടുന്നു. രണ്ടാഴ്ച മുമ്പാണ് മുതിർന്ന മാധ്യമപ്രവർത്തകനും ആം ആദ്മി പാർട്ടി നേതാവുമായ അശുതോഷ് രാജി പ്രഖ്യാപിച്ചത്. സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നു, കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു ആശിഷിന്റെ പ്രതികരണം. അഭിഭാഷകവൃത്തിയിൽ സജീവമാകാനാണ് താത്പര്യപ്പെടുന്നതെന്നും തന്റെ ട്വീറ്റിൽ പറയുന്നു.
ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് രാജിക്കത്ത് കൈമാറിയതെന്നാണ് സൂചന. അന്ന് തന്നെയായിരുന്നു അശുതോഷിന്റെയും രാജി. എന്നാൽ ഇരുവരുടെയും രാജി കെജ്രിവാൾ സ്വീകരിച്ചിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ദില്ലിയിൽ നിന്ന് മത്സരിക്കാൻ ആശിഷ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നേതൃത്വം ഇത് തള്ളിക്കളഞ്ഞതാണ് രാജിയിലേക്ക് നയിച്ചതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
