Asianet News MalayalamAsianet News Malayalam

ഒറ്റയാള്‍ സമരത്തിലൂടെ മധുവിന് അഷ്‌കര്‍ അലിയുടെ ഐക്യദാര്‍ഢ്യം

Ashkul Alis solidarity with one man struggles
Author
First Published Feb 25, 2018, 6:11 PM IST

Ashkul Alis solidarity with one man strugglesവയനാട്: കൈകള്‍ തുണി കൊണ്ട് ബന്ധിച്ച് നെഞ്ചില്‍ ബോര്‍ഡുമായി നിശബ്ദനായി സുല്‍ത്താന്‍ ബത്തേരി നഗരസഭക്ക് മുമ്പില്‍ നില്‍ക്കുന്ന യുവാവിനെ കണ്ടവര്‍ക്കെല്ലാം മനസിലായിരുന്നു ഈ നില്‍പ്പ് എന്തിനാണെന്ന്. അത്രയേറെ ആഴത്തില്‍ എല്ലാവരുടെയും മനസില്‍ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവെന്ന ചെറുപ്പക്കാരന്റെ ദയനീയ ചിത്രം പതിഞ്ഞു കഴിഞ്ഞിട്ടുണ്ടായിരുന്നു. 

മധുവിനോടുള്ള ഐക്യദാര്‍ഢ്യമായിരുന്നു അഷ്‌കര്‍ അലി എന്ന ചെറുപ്പക്കാരന്റേത്. പൂമല എം.എസ്.ഡബ്ല്യൂ സെന്ററിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയും മലപ്പുറം ഊരകം കാരാത്തോട് കോക്കറാട്ടില്‍ അസൈനാറുടെ മകനുമാണ് അഷ്‌കര്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സംഭവത്തോടുള്ള തന്റെ പ്രതിഷേധം അറിയിക്കാനുമാണ് ഇത്തരത്തിലൊരു സമരമുറ സംഘടിപ്പിച്ചതെന്ന് അഷ്‌കര്‍ പറഞ്ഞു. പഠിക്കുന്ന സ്ഥാപനത്തിലോ വീട്ടിലോ അറിയിക്കാതെയായിരുന്നു അഷ്‌കര്‍ സമരത്തിനെത്തിയത്. സംഭവമറിഞ്ഞ് സഹപാഠികളും ഐക്യദാര്‍ഢ്യവുമായെത്തി.
 

Follow Us:
Download App:
  • android
  • ios