അഹമ്മദാബാദ്: ബിജെപി തന്റെ മേല്‍ നീരീക്ഷണം ഏര്‍പെടുത്തിയെന്ന ആരോപണവുമായി ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട്. താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ഇന്റലിജന്‍സ് ബ്യൂറോ പരിശോധന നടത്തിയെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയെന്നും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രികൂടിയായ ഗെഹ്ലോട്ട് പറഞ്ഞു. സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ തന്നെ കാണാന്‍ എത്തിയിരുന്നെന്നും ഗെഹ്ലോട്ട് വക്തമാക്കി.