പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തികൊണ്ട് സംസാരിക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രി രാഹുലിനെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയത്. മോദി ആകാശത്തെപോലെ തിളങ്ങുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷനാകട്ടെ കേവലം കീടം മാത്രമാണെന്നും ബീഹാറില്‍ അദ്ദേഹം പറഞ്ഞുവച്ചു
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി അധിക്ഷേപിച്ച് കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ രംഗത്തെത്തി. രാഹുല്‍ അഴുക്കുജലത്തിലെ കീടം മാത്രമാണെന്നാണ് കേന്ദ്രമന്ത്രിയുടെ പക്ഷം. രാഹുലിന്‍റെ മാനസിക നിലയില്‍ തകരാറുണ്ടെന്നും ചികിത്സ തേട്ണ്ട സമയം അതിക്രമിച്ചെന്നും ചൗബെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തികൊണ്ട് സംസാരിക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രി രാഹുലിനെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തിയത്. മോദി ആകാശത്തെപോലെ തിളങ്ങുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷനാകട്ടെ കേവലം കീടം മാത്രമാണെന്നും ബീഹാറില്‍ അദ്ദേഹം പറഞ്ഞുവച്ചു.
റാഫല്‍ കരാറില്‍ മോദി അഴിമതി നടത്തിയെന്ന രാഹുലിന്‍റെ പ്രസ്താവനകളാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. ഇത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അഴിമതികളുടെ അമ്മയായ കോണ്‍ഗ്രസിന്‍റെ അധ്യക്ഷന്‍ മാത്രമാണ് രാഹുലെന്നും അശ്വനി കുമാര്‍ പരിഹസിച്ചു.
രാഹുലിനെതിരായ ചൗബെയുടെ പദ പ്രയോഗങ്ങള്‍ വിവാദത്തിലായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളും ആര്‍ ജെ ഡിയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘പണ്ഡിറ്റ് ശ്രീ ചൗബേ ബാബയെപോലുള്ള ‘രത്‌ന’ങ്ങളെ മന്ത്രിസഭയിലെടുത്ത് രാജ്യത്ത് ഒരു പുതിയ സംസ്‌കാരം കെട്ടിപടുക്കുന്ന മോദിയെ ജനം തിരിച്ചറിയുമെന്നാണ് ട്വിറ്ററിലൂടെ തേജസ്വി യാദവ് കുറിച്ചത്.
