കൊച്ചിയിലെ സിവില്‍ സര്‍വ്വീസ് പഠന കേന്ദ്രത്തിലെ ലിഫ്റ്റില്‍ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമി കേസിലെ പ്രതി നാസറാണ് 24 ദിവസത്തിന് ശേഷം പോലീസിൽ കീഴടങ്ങുന്നത്.

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ എ.എസ്.ഐ അറസ്റ്റിൽ. കോട്ടയം തലയോലപ്പറമ്പ്
സ്റ്റേഷൻ എ.എസ്.ഐ ആയിരുന്ന നാസർ ആണ് അറസ്റ്റിലായത്. മുൻകൂർജാമ്യ ഹർജി ഹൈക്കോടതി തള്ളിയതിന് പിറകെ കൊച്ചി സെന്‍ട്രൽ പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൊച്ചിയിലെ സിവില്‍ സര്‍വ്വീസ് പഠന കേന്ദ്രത്തിലെ ലിഫ്റ്റില്‍ വച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമി കേസിലെ പ്രതി നാസറാണ് 24 ദിവസത്തിന് ശേഷം പോലീസിൽ കീഴടങ്ങുന്നത്. കുട്ടി നൽകിയ മൊഴിയിൽ കഴിഞ്ഞ മാസം 28ന് കൊച്ചി സെൻട്രൽ പോലീസ് കേസ് എടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇയാൾ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയതോടെയാണ് കീഴടങ്ങൽ.

കോട്ടയം തലയോലപ്പറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന നാസറിനെ കേസ് എടുത്തതിന് പിറകെ സസസ്പെന്‍റ് ചെയ്തിരുന്നു. എന്നാൽ പ്രതി പിന്നീട് ഒളിവിൽ പോകുകയായിരുന്നു. പോക്സോ ആക്ട് ഏഴ്,എട്ട് വകുപ്പുകൾ പ്രകാരമാണ് നാസറിനെതിരെ കേസ് എടുത്തിട്ടുള്ളത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹജരാക്കും.