പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വസ്ത്രമൂരിയെറിഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി

ആലപ്പുഴ: പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്നവീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ആലപ്പുഴ വനിതാ ഹെല്‍പ്പ് ലൈന്‍ എ എസ് ഐ. ആര്‍ ശ്രീലതയെ ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ചു ലെക്കുകെട്ട് നഗരമദ്ധ്യത്തിലെ കടയിലെത്തി ബഹളമുണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വസ്ത്രമൂരിയെറിഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. 

രംഗങ്ങള്‍ പൊലീസുകാര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയുടെ ഭാരവാഹികള്‍ ആരോപിച്ചപ്പോള്‍, ഇയാളുടെ സുഹൃത്തുക്കളാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 22ന് വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവങ്ങള്‍. ബംഗലുരു സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ ഇരുമ്പുപാലത്തിനു സമീപമുള്ള കടയിലെത്തിയാണ് ബഹളമുണ്ടാക്കിയത്. 

ഇയാള്‍ മദ്യ ലഹരിയിലാണെന്ന് വ്യക്തമായതോടെ കടക്കാരന്‍ വിവരമറിയിച്ചതനുസരിച്ച് വനിതാ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു സൗത്ത് സ്റ്റേഷനിലെത്തിച്ചു. ഇവിടെവച്ച് പാന്റ് ഊരിക്കളഞ്ഞശേഷം അസഭ്യം പറയുന്നതും ചുരിദാര്‍ ഉയര്‍ത്തിക്കാട്ടുന്നതുമായ 54 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വാട്‌സാപ്പില്‍ പ്രചരിക്കുന്നത്.

സ്റ്റേഷനില്‍ വച്ച് ഇയാള്‍ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ എത്തി ജാമ്യത്തിലിറക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് 800 രൂപ പിഴയടപ്പിച്ച ശേഷമാണ് വിട്ടയച്ചത്. എന്നാല്‍, പൊലീസുകാര്‍ കളവാണ് പറയുന്നതെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പൊലീസാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ അസോ. ഭാരവാഹികള്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വീഡിയോ സ്റ്റേഷനില്‍ വച്ച് മൊബൈലില്‍ പകര്‍ത്തി പൊലീസുകാര്‍ പ്രചരിപ്പിച്ചെന്ന് പരാതി.

ആലപ്പുഴ പൊലീസ് സ്റ്റേഷനുള്ളില്‍വച്ച് മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണു പൊലീസുകാര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയില്‍ മൂന്നുദിവസം മുന്‍പാണ് ട്രാന്‍സ്‌ജെന്‍ഡറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ദൃശ്യങ്ങള്‍ മദ്യപിച്ചു ലക്കുകെട്ട സ്ത്രീയെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണു പൊലീസ്. എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുമായി ബന്ധമില്ലന്ന് ആലപ്പുഴ എസ്ഐ പറഞ്ഞു.