Asianet News MalayalamAsianet News Malayalam

യുവാക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചകാര്യം വിളിച്ചറിയിച്ചിട്ടും പൊലീസ് വന്നില്ലെന്ന് എ.എസ്.ഐ വിനയ

ASI VInaya on polices inactivity on womens issue
Author
Kozhikode, First Published Oct 2, 2016, 3:47 PM IST

തൃശൂരില്‍ നടന്ന പെണ്‍പുലികളിയില്‍ പങ്കെടുത്ത വിനയ അടക്കമുള്ള സ്ത്രീകളെ  കോഴിക്കോട്ട്  ആദരിക്കുന്ന ചടങ്ങില്‍ വച്ചാണ് കഴിഞ്ഞ രാത്രി തനിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും നഗരത്തില്‍ നേരിട്ട ദുരനുഭവം വിനയ വിവരിച്ചത്. ആനിഹാള്‍ റോഡിലൂടെ രാത്രി 12 മണിക്കുശേഷം നടക്കുകയായിരുന്നു വിനയയും രണ്ട് സുഹൃത്തുക്കളും.ഈ സമയം മൂന്ന് മോട്ടോര്‍ ബൈക്കുകളിലായി എത്തിയ യുവാക്കള്‍ ശല്യം ചെയ്യുകയായിരുന്നുവെന്ന് വിനയ പറയുന്നു. അശ്ലീല ചുവയുള്ള വാക്കുകള്‍ പറയുകയും വണ്ടി പല തവണ തങ്ങള്‍ക്ക് ചുറ്റും വട്ടം കറക്കി ഭയപ്പെടുത്താന്‍ ശ്രമിച്ചെന്നും  വിനയ പറയുന്നു.

 

പോലീസ് പട്രോളിംഗ് നഗരത്തില്‍ ഈ സമയം ഉണ്ടായിരുന്നില്ലെന്ന് വിനയ പറഞ്ഞു.  100 എന്ന പോലീസ് ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് സഹായത്തിന് അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ല.

കോഴിക്കോട്ടെ പോലീസിന്റെ നിരുത്തരവാദിത്തം പോലീസ് അധികാരികളെ അറിയിക്കാനാണ് വിനയയുടെ തീരുമാനം. അതേ സമയം രാത്രികാലങ്ങളില്‍ കോഴിക്കോട് നഗരത്തില്‍ പോലീസ് സഹായം പലപ്പോഴും കിട്ടാറില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. നൈറ്റ് പട്രോളിംഗിന് പോലും കാര്യക്ഷമമല്ല. .ആപത്തില്‍പെട്ടാല്‍ പോലും  പോലീസ് സഹായത്തിനെത്തില്ലെന്ന് പോലീസ് വകുപ്പില്‍ തന്നെയുള്ള വിനയയുടെ പരാതിയോടെ ബോധ്യമാവുകയാണ്. 

Follow Us:
Download App:
  • android
  • ios