ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ഒരുക്കുന്ന മൈലാഞ്ചി സൂപ്പര്‍വോയ്സിന്‍റെ മെഗാ ഫിനാലെ നാളെ നടക്കും. വൈകീട്ട് 6.30 ന് അബുദബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ലബിലാണ് പരിപാടി.
മൈലാഞ്ചി സ്റ്റേജ് ഷോയ്ക്കാണ് അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബില്‍ അരങ്ങൊരുങ്ങിയിരിക്കുന്നത്. നടന്‍ ബിജുമേനോന്‍ ജ്മുഖ്യാതിഥിയായിരിക്കും. വിനീത് ശ്രീനിവാസന്‍, ഹിന്ദി സിനിമാ താരം പൂനം ബജ്‍വ, മാളവിക മേനോന്‍, ബിജിപാല്‍ തുടങ്ങിയവരും സൂപ്പര്‍ വോയ്സിന്‍റെ ഫിനാലെയിലെത്തും. മൈലാഞ്ചി വിധികര്‍ത്താക്കളായ സിതാര, കണ്ണൂര്‍ ഷെരീഫ് എന്നിവര്‍ മാപ്പിളപാട്ടുമായി വേദിയിലെത്തും. മനോജ് ഗിന്നസിന്‍റെ നേതൃത്വത്തില്‍ സിനിമാ-സീരിയല്‍ താരങ്ങളൊരുക്കുന്ന കോമഡി സ്കിറ്റും ഉണ്ടായിരിക്കും. പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം ഒരുക്കാനായി അവസാനവട്ട പരിശീലനത്തിലാണ് താരങ്ങള്‍. വൈകിട്ട് അഞ്ച് മണിമുതല്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കും.
