മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കി പ്രേക്ഷക ശ്രദ്ധയില്‍ മലയാള ദൃശ്യമാധ്യമ രംഗത്ത് അജയ്യരായി ഏഷ്യാനെറ്റ് ന്യൂസ്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബാര്‍ക്) കഴിഞ്ഞ നാല് ആഴ്ചകളിലെ ആകെ കണക്ക് പരിശോധിക്കുമ്പോള്‍ കേരളത്തിലെ 42 ശതമാനം പ്രേക്ഷകരും വാര്‍ത്തകളറിയാന്‍ ആശ്രയിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെയാണ്. തൊട്ടടുത്ത ചാനലിന് വെറും 25 ശതമാനം പ്രേക്ഷക ശ്രദ്ധ മാത്രമാണ് നേടാനായത്. മറ്റ് ചാനലുകളെല്ലാം അതിലും താഴെ മാത്രം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തിലെ ജനങ്ങള്‍ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിര്‍ഭയം നിരന്തരം ജൈത്രയാത്ര തുടരുന്നു. 

പ്രൈം ടൈമിലും ഏഷ്യാനെറ്റ് ന്യൂസ് ആധിപത്യം ഉറപ്പിക്കുന്നു എന്നാണ് ബാര്‍ക്കിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രൈംടൈം ആയ ആറുമണി മുതല്‍ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് കേരളത്തിലെ 46 ശതമാനം പ്രേക്ഷകരും വാര്‍ത്തകളറിയാന്‍ ആശ്രയിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിനെയാണ്. തൊട്ടടുത്തെ ചാനലിന് 23 ശതമാനം മാത്രമാണ് പ്രേക്ഷകര്‍. 

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി