തിരുവനന്തപുരം: കരിക്കകം ദുരന്തത്തിന് ഇരയായ ഇര്‍ഫാന്‍റെ തുടര്‍ ചികിത്സക്കായി സര്‍ക്കാര്‍ ഇടപെടല്‍. ചലനശേഷി നഷ്ടപ്പെട്ട ഇര്‍ഫാന് നടത്തിയിരുന്ന അക്യുപ്രഷര്‍ ചികിത്സ മുടങ്ങിയെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ അന്വേഷണം പരിപാടിയിലൂടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി ചികിത്സ സൗകര്യം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കളിചിരികളിലേക്ക് ഇര്‍ഫാന്‍ മടങ്ങിവരുന്നതും കാത്തിരിക്കുകയാണ് അച്ഛന്‍ ഷാജഹാനും അമ്മ സജീനിയും. ചലനശേഷി നഷ്ടപ്പെട്ട് ഇര്‍ഫാനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ അക്യൂപ്രഷര്‍ ആണ് പ്രതിവിധി.

ആഴ്ചയില്‍ 4 ദിവസം നടത്തിയിരുന്ന ചികിത്സ മുടങ്ങിയതായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണം പരിപാടിയിലൂടെ ഇര്‍ഫാന്‍റെ അച്ഛന്‍ പറഞ്ഞു. വാര്‍ത്ത ശ്രദ്ധയിപ്പെട്ട വിദ്യാഭ്യാസമന്ത്രി എല്ലാ ദിവസും അക്യുപ്രഷര്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍വ്വശിക്ഷ അഭ്യാനെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.

Asianet news impact