കമ്പനിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് തൊഴിലാളികള്‍ക്ക് കോണ്‍സുലേറ്റ് ഉറപ്പ് നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ ഫുജൈറ എമിറേറ്റ്‌സ് എജിനിയറിംഗ് ലേബര്‍കാംപ് സന്ദര്‍ശിച്ചു. കമ്പനിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തവരുടെ പാസ്‌പോര്‍ട്ട് നമ്പരുകളും ചെന്നിറങ്ങേണ്ട എയര്‍പോര്‍ട്ടിന്റെ പേരും സംഘം ശേഖരിച്ചു. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച 35 പേരെ വിസ കാന്‍സല്‍ ചെയ്ത് ഉടന്‍ തിരിച്ചയക്കുമെന്ന് കോണ്‍സുലേറ്റ് പ്രതിനിധികള്‍ ഉറപ്പു നല്‍കിയതായി തൊഴിലാളികള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇടപെടുകയും വിഷയം ചര്‍ച്ചയാവുകയും ചെയ്തതോടെ പ്രശ്‌നപരിഹാരത്തിനായി എമിറേറ്റ്‌സ് എന്‍ജിനീറിംഗ് കമ്പനി ഉടമകള്‍ രംഗതെത്തി. എംബസിക്കും ഏഷ്യാനെറ്റ് ന്യൂസിനും എപ്പോള്‍ വേണമെങ്കിലും തൊഴിലിടം സന്ദര്‍ശിക്കാനുള്ള അനുമതിയും നല്‍കി. ഇതേതുടര്‍ന്നാണ് കോണ്‍സുലേറ്റ് പ്രതിനിധികള്‍ കാംപ് സന്ദര്‍ശിച്ചത്.
പഴയ മാനേജ്‌മെന്റെ നടത്തിപ്പിലെ വീഴ്ചയാണ് തൊഴില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും. ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെടുന്ന മുറക്ക് തൊഴിലാളികളുടെ എല്ലാരേഖകളും തിരിച്ചു നല്‍കി നാട്ടിലേക്ക് വിടാന്‍ തയ്യാറാണെന്നും മാനേജ്‌മെന്റ് ഉറപ്പു നല്‍കി.
