ഇന്ത്യയിലെ ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്കുള്ള രണ്ടാമത് ഡിജിപബ് അവാര്‍ഡ് ദാന ചടങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് പുരസ്‍കാരത്തിളക്കം. മികച്ച വീഡിയോ ഫീച്ചർ സ്റ്റോറിക്കുള്ള ഡിജിപബ് ഗോള്‍ഡന്‍ പുരസ്‍കാരമാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് ലഭിച്ചത്.  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പബ്ലിഷ് ചെയ്‍ത 'ആണായി ജനിച്ചു, ഇപ്പോള്‍ ഞാന്‍ ഒരു സ്‍ത്രീയാണ്' എന്ന വീഡിയോ സ്റ്റോറിയാണ് അവാര്‍ഡിന് അര്‍ഹമായത്. ദില്ലിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വർണാഭമായ ചടങ്ങിൽ അകാമ കൺ ട്രി മാർക്കറ്റിംഗ് മീഡിയാ മാനേജർ  അമർജീത് നയാറിൽ നിന്ന് സംവിധായകരായ അലീന പി സി, ഷഫീഖാൻ, സീനിയർ അസിസ്റ്റന്റ് എഡിറ്റർ കെ പി റഷീദ് എന്നിവർ അവാര്‍ഡ് ഏറ്റുവാങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ പ്രതിവാര പരിപാടിയായ 'അവള്‍ക്കൊപ്പം' എന്ന സെഗ്‍മെന്റില്‍ ഉള്‍പ്പെട്ടതാണ് 'ആണായി ജനിച്ചു, ഇപ്പോള്‍ ഞാന്‍ ഒരു സ്‍ത്രീയാണ്' എന്ന വീഡിയോ. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ജേര്‍ണലിസം വിദ്യാര്‍ഥിയായ ഹെയ്‍ദി സാദിയെ കുറിച്ചായിരുന്നു വീഡിയോ സ്റ്റോറി. ട്രാൻസ് ജെൻഡർ ജീവിത സാഹചര്യങ്ങളെ അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ പോസിറ്റീവായി അവതരിപ്പിക്കുന്നതാണ് ഈ വീഡിയോ. ഷഫീഖാന്‍, അലീന പി സി എന്നിവര്‍ സംവിധാനം നിര്‍വഹിച്ച ഡോക്യൂമെന്ററിയുടെ ഛായാഗ്രാഹകൻ രാജീവ് സോമശേഖരനാണ്. എഡിറ്റ്: ഷഫീഖാൻ, ഗ്രാഫിക്സ്: ബിസ്മിദാസ്, സിയാസ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ അവാർഡുകളിലൊന്നാണ് ഡിജി പബ് അവാർഡുകൾ.

ഡിജിപബ് ഗോള്‍ഡൻ അവാര്‍ഡ് നേടിയ വീഡിയോ കാണാം.