പ്രളയ കാലത്ത് ദുരന്തനിവാരണത്തിനായി എൽഡിഎഫ് സർക്കാർ എടുത്ത നടപടികളെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടത് 18 ശതമാനം പേരാണ്. സര്‍ക്കാരിന്റെ ഇടപെടൽ നല്ലതെന്ന് കരുതുന്ന 30 ശതമാനം പേര്‍ ഉണ്ട്.
മുൻപെങ്ങുമില്ലാത്ത വിധം കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തെയും പ്രളയാനന്തര പുനരധിവാസത്തേയും കുറിച്ച് ചോദിച്ചാൽ സര്‍ക്കാരിന്റെ പ്രകടനം തരക്കേടില്ലെന്ന് വിലയിരുത്തുന്നവരാണ് പകുതിയോളം പേര്‍.
ഏഷ്യാനെറ്റ് ന്യൂസ് AZ റിസര്‍ച്ച് പാര്‍ട്നേഴ്സുമായി സഹകരിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പ്രളയകാലത്ത് ദുരന്തനിവാരണത്തിനായി എൽഡിഎഫ് സർക്കാർ എടുത്ത നടപടികളെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് വളരെ നല്ലതെന്ന് അഭിപ്രായപ്പെട്ടത് 18 ശതമാനം പേരാണ്. സര്‍ക്കാരിന്റെ ഇടപെടൽ നല്ലതെന്ന് കരുതുന്ന 30 ശതമാനം പേര്‍ ഉണ്ട്.
സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഇടപെടലുകൾ മോശമാണെന്നും 23 ശതമാനം പേരും വളരെ മോശമായിരുന്നു എന്ന് 19 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടപ്പോൾ 10 ശതമാനം പേര്‍ പ്രത്യേകിച്ച് അഭിപ്രായം പറയാനില്ലാത്തവരാണ്.
പ്രളയാനന്തര പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും എൽഡിഎഫ് സർക്കാർ എടുത്ത നടപടികളെ നിങ്ങൾ എങ്ങനെ വിലയിരുത്തും എന്ന ചോദ്യത്തിന് വളരെ നല്ലതെന്ന് 16ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. നല്ലെതെന്ന് 31 ശതമാനവും. അതേസമയം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ മോശമെന്ന് വിശ്വസിക്കുന്ന 25 ശതമാനം പേരും വളരെ മോശമെന്ന് വിശ്വസിക്കുന്ന 18 ശതമാനം പേരും ഉണ്ട്.
#AsianetNewsSurvey #Elections2019

