ദുബായ്: ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ റോഡ് ഷോകള്‍ പുരോഗമിക്കുന്നു. ദുബായി എമിറേറ്റ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സരം ഇന്ന് ദുബായ് കെഎംസിസി ആസ്ഥാനത്ത് നടക്കും. പാഠപുസ്തകത്തിനപ്പുറം കുട്ടികള്‍ക്കുള്ളിലെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാനും അവരെ സമൂഹമധ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയുമാണ് പിടിബിഐ റോഡ് ഷോകള്‍.
പാട്ടും നൃത്തവും പ്രസംഗവും ഉള്‍പ്പെടെ ഷാര്‍ജ, അബുദാബി, എമിറേറ്റുകളില്‍ നടന്ന പരിപാടികള്‍ ശ്രദ്ധേയമായി. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന റോഡ്ഷോയില്‍ എട്ട് സ്കൂളുകളില്‍ നിന്ന് 36 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. റൈഡോര്‍സ് സ്കൂള്‍ അബുദാബിയിലെ ദേവിക രമേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കേരള സോഷ്യല്‍ സെന്‍റര്‍ സെക്രട്ടറി മനോജ് കൃഷ്ണന്‍, യുഎഇ എക്സ്ചേഞ്ച് പ്രതിനിധി മൊയ്തീന്‍ കോയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗോള്‍ഡ് എഫ് എം അവതാരകരായ റിജിനും ബിഞ്ചുവും മത്സരങ്ങള്‍ നിയന്ത്രിച്ചു.
