നിയമസഭ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള ഇ.കെ.നായനാർ അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ പി.ആർ.പ്രവീണയ്ക്ക് ലഭിച്ചു.
തിരുവനന്തപുരം: നിയമസഭ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള ഇ.കെ.നായനാർ അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ പി.ആർ.പ്രവീണയ്ക്ക് ലഭിച്ചു. ഉപയോഗശൂന്യമായ മരുന്നുകൾ അശാസ്ത്രീയമായി നശിപ്പിക്കുന്ന വാർത്തയ്ക്കാണ് അവാർഡ്.
അച്ചടി മാധ്യമ വിഭാഗത്തിൽ വി.എസ്. രാജേഷിനാണ് പുരസ്കാരം. ജി.കാർത്തികേയൻ മാധ്യമ അവാർഡ് പി.എസ്.റംഷാദും കെ.സജീഷും പങ്കിട്ടു. ഷെബിൻ മെഹമൂദ്, ഉല്ലാസ് മാവിലായി എന്നിവര്‍ക്കാണ് ആർ.ശങ്കരനാരായണൻ തമ്പി അവാർഡ് ലഭിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍.
