കാലം ഇത്രവേഗം എങ്ങോട്ടാണ് ഓടിപ്പോകുന്നത്? പ്രിയപ്പെട്ട എറിന് ജന്മദിനാശംശകൾ. എന്തിനാണ് നീ ഇത്രവേഗം വളരുന്നത്?
മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ട്വിറ്ററിൽ ചിത്രം പങ്കുവച്ച് അസിനും രാഹുൽ ശർമ്മയും. കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അസിനും രാഹുലിനും പെൺകുഞ്ഞ് പിറന്നത്. എന്നാൽ ഇതുവരെ മാധ്യമങ്ങൾക്ക് കുഞ്ഞിന്റെ ചിത്രം ഇവർ നൽകിയിരുന്നില്ല. വിവാഹ ശേഷം അസിൻ പൂർണ്ണമായും അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മകളുടെ കുഞ്ഞിക്കാലിൽ വിവാഹമോതിരം അണിയിച്ച ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് കുഞ്ഞുണ്ടായ വിവരം ലോകത്തെ അറിയിച്ചത്.
ഒരു വർഷം മുമ്പാണ് തിളങ്ങുന്ന കണ്ണുകളുള്ള ഒരു കുഞ്ഞുമാലാഖയെ ഞങ്ങൾക്ക് ലഭിച്ചത്. അവൾക്കിപ്പോൾ ഒരു വയസ്സായിരിക്കുന്നു. കാലം ഇത്രവേഗം എങ്ങോട്ടാണ് ഓടിപ്പോകുന്നത്? പ്രിയപ്പെട്ട എറിന് ജന്മദിനാശംസകൾ. എന്തിനാണ് നീ ഇത്രവേഗം വളരുന്നത്? മകൾക്ക് ആശംസകൾ നേർന്നു കൊണ്ട് രാഹുൽ ശർമ്മ ട്വിറ്ററിൽ കുറിക്കുന്നു.
