പൊലീസ് സ്റ്റേഷനില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു പോലീസുകാരന്‍ അറസ്റ്റില്‍
ഗുവാഹത്തി: പൊലീസ് സ്റ്റേഷനില് വച്ച് യുവതിയെ ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അസമിലെ ഹാജോയിലെ ഒരു പൊലീസുകാരന് അറസ്റ്റിലായി. ഇയാളെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു. രാംദിയ പൊലീസ് സ്റ്റേഷനിലെ ബിനോദ് കുമാര് ദാസാണ് പൊലീസ് സ്റ്റേഷനുള്ളില് വെച്ച് പെണ്കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില് അന്വേഷണം തുടരുകയാണ്.
അതേസമയം പ്രതിയായ പൊലീസുകാരന് തക്കതായ ശിക്ഷ നല്കണമെന്ന് അസം മുന് മുഖ്യമന്ത്രി തരുണ് ഗൊഗോയ് പറഞ്ഞു. സ്ത്രീകളെ സംരക്ഷിക്കേണ്ട പൊലീസുകാരന് തന്നെയാണ് ഹീനമായ കുറ്റകൃത്യത്തില് ഏര്പ്പെട്ടത്. നിര്ഭാഗ്യകരമായ സംഭവമാണിതെന്നും ഗൊഗോയ് കൂട്ടിച്ചേര്ത്തു.
