തെരഞ്ഞെടുപ്പ് റാലിക്കിടെ സ്ഫോടവം വൈസ് പ്രസിഡന്‍റിന് പരിക്കേറ്റു

സിംബാബ്‍വെ: സിംബാബ്‍വെ പ്രസിഡന്‍റ് എമേഴ്സൺ മനങ്കാഗ്വ വധശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബുലവായോയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷം തിരികെ പോകുമ്പോഴായിരുന്നു സ്ഫോടനം. തന്‍റെ തൊട്ടുമുന്നിലിനാണ് സ്ഫോടനം നടന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു. മനങ്കാഗ്വയ്ക്ക് പരിക്കില്ലെങ്കിലും വൈസ് പ്രസിഡന്‍റ് കെംബോ മൊഹദിയുടെ കാലിന് പരിക്കേറ്റു. 

മനങ്കാഗ്വ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മുപ്പത്തിഏഴ് കൊല്ലമായി സിംബാബാവെയിൽ അധികാരം കയ്യാളിയ റോബർട്ട് മുഗാബെയെ പുറത്താക്കിയ ശേഷം കഴിഞ്ഞ നവംബറിലാണ് മനങ്കാഗ്വ സിംബാബാവെയുടെ പ്രസിഡന്റായത്. എത്യോപ്യയിൽ പ്രധാനമന്ത്രി അബിയ് അഹമ്മദ് പങ്കെടുത്ത റാലിയ്ക്കുനേരെയും ഗ്രനേഡാക്രമണം ഉണ്ടായി.