Asianet News MalayalamAsianet News Malayalam

നിയമസഭയിൽ പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി; സഭ പിരിഞ്ഞു

നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരത്തിലുള്ള യുഡിഎഫ് എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. 

assembly adjourned for day over opposition protest
Author
Thiruvananthapuram, First Published Dec 7, 2018, 9:30 AM IST

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരത്തിലുള്ള യു ഡി എഫ് എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും ബഹളം ശക്തമായതോടെ ഇത് റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊ ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്. പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻ കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടുവെങ്കിലും സ്പീക്കര്‍ ഇതുവരെ പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. അതേസമയം സന്നിധാനത്തടക്കം നിരോധനാജ്ഞ തുടരണമെന്ന നിലപാടിലാണ് സർക്കാരുള്ളത്.

Follow Us:
Download App:
  • android
  • ios