Asianet News MalayalamAsianet News Malayalam

പൊലീസില്‍ 'വയറ്റാട്ടി' തസ്തികയുണ്ടോയെന്ന് മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി

  • പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി
  • ദാസ്യപ്പണി വിഷയത്തിൽ കർശന നടപടിയെന്നും പിണറായി
assembly crisis over sub ordinate jobs in police
Author
First Published Jun 19, 2018, 11:00 AM IST

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. കെ.മുരളീധരനാണ് നോട്ടീസ് നൽകിയത്. 335 പേരെ സുരക്ഷാ ചുമതലകൾക്കായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇവരെ ദാസ്യപ്പണിക്ക് നിയോഗിച്ചാൽ കർശന നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

എ ഡി ജി പി യുടെ മകൾക്ക് എതിരെ നടപടി എടുക്കാൻ പോലീസ് ഇതു വരെ തയാറായിട്ടില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. അതേസമയം ഒരു സ്ത്രീയിൽ നിന്നു അടികൊണ്ട ഡ്രൈവർക്ക് എതിരെ സ്ത്രീ പീഡനത്തിന് കേസ് എടുക്കുകയും ചെയ്തുവെന്ന് മുരളീധരന്‍ സഭയില്‍ പറഞ്ഞു. പോലീസിൽ വയറ്റാട്ടി തസ്തിക ഉണ്ടോ എന്നും കെ മുരളീധരൻ ചോദിച്ചു.

ദാസ്യപണി ഉദ്യോഗസ്ഥരുടെ ചുമതല അല്ലെന്ന് അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞു. അങ്ങനെ നിയോഗിക്കാൻ അധികാരവും ഇല്ല, ഉയർന്നു വന്നത് ഗൗരവകരമായ സംഭവമെന്നും നിജ സ്‌ഥിതി  അന്വേഷിച്ചു നടപടി എടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ചിലർക്ക് അധികാര ഭ്രമത്തത ബാധിച്ചു. തെറ്റായ പ്രവണത അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. കീഴ് ഉദ്യോഗസ്ഥനെ കഴുത്തിൽ കുത്തി പിടിക്കുന്ന ചിത്രം മുന്‍ നിര്‍ത്തി സെൻ കുമാറിനിനെതിരെയും മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനമുണ്ടായി. അധികാര ഭ്രമത്തത തലക്ക് പിടിച്ച ഉദ്യോഗസ്ഥര്‍  സേനയിൽ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios