ദില്ലി: ഒന്നരമാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷം, അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്റെ ഫലം ഉടന്‍ പുറത്തുവരും. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ തുടങ്ങും. ഉത്തര്‍പ്രദേശ്, പഞ്ചാബ് ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ ഈ അഞ്ച് സംസ്ഥാനങ്ങള്‍ ആര് ഭരിക്കുമെന്നതിന് പത്ത് മണിയോടെ ആദ്യ സൂചനകള്‍ പുറത്ത് വരും. ഉച്ചയോടെ ഫലത്തിന്റെ പൂര്‍ണ ചിത്രം വ്യക്തമാകും.

ഉത്തര്‍ പ്രദേശില്‍ ആകെ സീറ്റ് 403 ആണ്. നിലവില്‍ ഭരണം സമാജ്‌വാദി പാര്‍ട്ടി. ബിജെപി, എസ്പി കോണ്‍ഗ്രസ് സഖ്യം, ബിഎസ്പി ത്രികോണം മത്സരമാണ് നടക്കുന്നത്. എല്ലാ എക്‌സിറ്റ് പോളിലും ബിജെപിയാണ് മുന്നില്‍.

പഞ്ചാബിലും ത്രികോണ മത്സരമാണ് മടന്നത്. കോണ്‍ഗ്രസും എഎപിയും ഒപ്പത്തിനൊപ്പമെന്ന് എല്ലാ സര്‍വേകളും. കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്ന എസ്എഡി-ബിജെപി സഖ്യത്തിന്റെ പരാജയം ആണ് പഞ്ചാബിലുണ്ടാകകയെന്നാണ് വിലയിരുത്തല്‍. ഉത്തരാഖണ്ഡിലെ ജയം ദേളീയ തലത്തില്‍ പിടിച്ചു നില്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ഏക പിടി വള്ളിയാണ്. മണിപ്പുരില്‍ലും ഗോവയിലും ബിജെപി ശക്തമായ മത്സരമാണ് നടത്തിയത്.