തിരുവനന്തപുരം: ചെങ്ങന്നൂര്‍ എംഎൽഎ ആയിരുന്ന കെകെ രാമചന്ദ്രൻ നായർക്കും മുൻമന്ത്രി ഇ ചന്ദ്രശേഖരൻ നായർക്കും നിയമസഭയുടെ ആദരാഞ്ജലി. വികസനോൻമുഖ ജനാധിപത്യപ്രവർത്തകനും സാംസ്കാരിക നേതാവുമായിരുന്നു കെകെ രാമചന്ദൻ നായരെന്ന് മുഖ്യമന്ത്രിയും സ്പീക്കറും കക്ഷി നേതാക്കളും അനുസ്മരിച്ചു.

രാഷ്ടീയ കേരളത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇ ചന്ദ്രശേഖരൻ നായരുടെ വിയോഗം തീരാ നഷ്ടമാണെന്നും നിയമസഭ അനുസ്മരിച്ചു. ചരമോപചാരം അർപ്പിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞു.