കഴിഞ്ഞ ദിവസം സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി പറമ്പലിലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പ്രകോപനമുണ്ടാക്കിയത് സമരക്കാരെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തന്നെ കരിങ്കൊടി കാണിച്ചത് വാടകക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. .

ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. സ്പീക്കര്‍ ചോദ്യോത്തര നടപടികളുമായി മുന്നോട്ട് പോയി. കഴിഞ്ഞ ദിവസവും ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു.