തിരുവനന്തപുരം: ആദ്യ നിയമസഭ സമ്മേളനത്തിന്‍റെ ഓര്‍മകളില്‍ ഇന്ന് നിയമസഭ സമ്മേളനം സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളില്‍ ചേരും . ആദ്യ നിയമസഭ സമ്മേളനത്തിന്‍റെ 60ാം വാര്‍ഷികമാണ് ഇന്ന്
1957 ഏപ്രില്‍ 27നാണ് ഈ ഹാളില്‍ ഐക്യകേരളത്തിലെ ആദ്യ സഭാസമ്മേളനം ചേര്‍ന്നത് . അവസാന സമ്മേളനം നടന്നത് 1998 ജൂണ്‍ 29 നും .
പഴയ സഭ ഹാളിലാണ് സമ്മേളനമെങ്കിലും നിയമസഭ നടപടിക്രമങ്ങളെല്ലാം പതിവുപോലെ . ശൂന്യവേളക്കുശേഷം പഴയ നിയമസഭയെ അനുസ്മരിച്ച് സ്പീക്കര്‍ പരാമര്‍ശം നടത്തും .
തുടര്‍ന്ന് മുഖ്യമന്ത്രി അടക്കമുള്ള കക്ഷി നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും സംസാരിക്കും . മുന്‍ സ്പീക്കര്‍മാര്‍ക്കും ക്ഷണമുണ്ട് . സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിയ ബില്ലും അവതരിപ്പിക്കും .
ഇവിടെ സീറ്റുകളുടെ എണ്ണം കുറവായതിനാല്‍ നിലവിലെ നിയമസഭയിലെ ഇരിപ്പിടങ്ങളായിരിക്കിലല് അഗങ്ങള്‍ക്ക് ലഭിക്കുക. സ്ഥല പരിമിതികളുള്ളതിനാല്‍ മാധ്യമങ്ങള്‍ക്കായി സന്ദര്‍ശക ഗ്യാലറിയും ഉപയോഗിക്കേണ്ടിവരുമെന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണവുമുണ്ടാകും .
