തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണം നിയമസഭയെ ഇന്ന് പ്രക്ഷുബ്‍ധമാക്കിയേക്കും. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമുണ്ടായെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍ . അതുകൊണ്ടുതന്നെ ചോര്‍ച്ചയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ധനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. അതിനിടെ ബജറ്റ് ചര്‍ച്ചയ്ക്കും ഇന്ന് തുടക്കമാകും . മൂന്ന് ദിവസമാണ് ചര്‍ച്ച . ഡപ്യൂട്ടി സ്പീക്കറാണ് ആദ്യം സംസാരിക്കുക .